drone

ഏറ്റുമാനൂർ. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിനു മുകളിൽ ഡ്രോൺ പറത്തി വീഡിയോ എടുത്ത മങ്കര കലുങ്ക് സ്വദേശി തോമസ് (37) അറസ്റ്റിലായി. അതീവ സുരക്ഷാ മേഖലയായ ക്ഷേത്രത്തിൽ ഡ്രാേൺ ഉപയോഗിക്കുന്നത് കോടതി നിരോധിച്ചിട്ടുണ്ട്. യൂട്യൂബ് ചാനലിന് വേണ്ടിയാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് അറസ്റ്റിലായ തോമസ് പൊലീസിനാേട് പറഞ്ഞു. ഇയാൾ യു.കെയിൽ നഴ്‌സാണെന്നു പറയുന്നു. ഏഴരപ്പാെന്നാന അടക്കം അമൂല്യവസ്തുക്കൾ സൂക്ഷിച്ചിട്ടുള്ളതും നിരവധി കരകൗശല വസ്തുക്കളുടെ ശേഖരമുള്ളതുമായ ക്ഷേത്രത്തിൽ സാധാരണ ക്യാമറകൾക്കു പോലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്ര ജീവനക്കാരുടെ പരാതിയെത്തുടർന്നാണ് പൊലീസ് കേസെടുത്തത്. സംഭത്തിൽ ദുരൂഹയുണ്ടെന്നാണ് ക്ഷേത്ര വിശ്വാസികൾ പറയുന്നത്.