ടി.വി പുരം : ടി വി പുരം ഗവ.ഹയർസെക്കൻഡറി സ്‌കൂളിന്റ മതിൽ ജീർണിച്ച് അടർന്നത് അപകട ഭീതി പരത്തുന്നു. സ്‌കൂളിന്റ വടക്കുഭാഗത്ത് റോഡിനോടു ചേർന്നുള്ള മതിലാണ് ഏതു നിമിഷവും മറിയുമെന്ന നിലയിൽ ഭീതി പരത്തുന്നത്. രണ്ടു മാസം മുമ്പാണ് മതിലിന്റ ഒരു ഭാഗം വിണ്ടടർന്നത്. മഴ കനത്തു പെയ്യുമ്പോൾ വിള്ളലിലൂടെ വെള്ളമിറങ്ങി മതിൽ നിലംപതിക്കുമെന്ന സ്ഥിതിയിലാണ്. ബലക്ഷയത്താൽ റോഡിലേക്ക് ചെരിഞ്ഞു നിൽക്കുന്ന മതിലിനു സമീപത്തുകൂടി നിരവധി വിദ്യാർത്ഥികളും വാഹനങ്ങളും കടന്നുപോകുന്നുണ്ട്. വൈക്കത്ത് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അങ്കണവാടി പ്രവർത്തിച്ചിരുന്ന വാടക കെട്ടിടത്തിന്റ ഭിത്തി തകർന്നു വീണ് നാലു വയസുകാരന് ഗുരുതരമായി പരക്കേ​റ്റിരുന്നു. അപകട ഭീഷണി ഉയർത്തുന്ന ജീർണാവസ്ഥയിലായ മതിൽ പുനർ നിർമ്മിച്ച് അപകടമൊഴിവാക്കണമെന്ന് നാട്ടുകാർ ആ വശ്യപ്പെട്ടു.