കോട്ടയം : കാർ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ച് രണ്ട് പേർക്ക് പരിക്ക്. സ്‌കൂട്ടർ യാത്രക്കാരായ കളക്ടറേറ്റ് സ്വദേശികളായ പട്ടവിളയിൽ അലക്‌സാണ്ടർ, ആലുങ്കൽ ഏബ്രഹാം എന്നിവരെ ജില്ലാ ആശുപത്രിയിലും പിന്നീട്, മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തരയോടെ മണിപ്പുഴ ഈരയിൽകടവ് ബൈപ്പാസിലാണ് അപകടം. മണിപ്പുഴ ഭാഗത്ത് നിന്നെത്തിയ കാർ കലുങ്ക് റോഡിലേക്ക് കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് എതിർ ദിശയിലെത്തിയ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ യാത്രികർ രണ്ടു പേരും റോഡിൽ തലയിടിച്ചു വീണു.