തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 4472 -ാം നമ്പർ വെട്ടിക്കാട്ടുമുക്ക് ശാഖയിൽ ചതയദിനത്തിൽ നടന്ന' പ്രാർത്ഥനാ സന്ധ്യയും പഠനോപകരണ വിതരണവും' യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സന്തോഷ് കാലായിൽ അദ്ധ്യക്ഷത വഹിച്ചു. പ്രാർത്ഥനാ ചടങ്ങുകൾക്ക് അനൂപ് ശാന്തി ചെമ്മനത്തുകര നേതൃത്വം നൽകി. യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അഭിലാഷ് രാമൻകുട്ടി, സെക്രട്ടറി മനീഷ്, സുനിൽ കഡൂശ്ശെരിൽ, വനിതാസംഘം പ്രസിഡന്റ്‌ രമ്യ സന്തോഷ്, സെക്രട്ടറി സുപ്രഭാ രാജൻ തുടങ്ങിയവർ സംസാരിച്ചു.