
ചങ്ങനാശേരി. കാറ്ററിംഗ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന് ചങ്ങനാശേരി കോൺടൂർ റിസോർട്ടിൽ നടക്കും. പ്രതിനിധി സമ്മേളനവും തിരഞ്ഞെടുപ്പും ഉച്ചകഴിഞ്ഞ് 2ന് നടക്കും. തുടർന്ന് ഫുഡ് സേഫ്റ്റി ഡെപ്യൂട്ടി കമ്മീഷണർ ജേക്കബ് തോമസ് ക്ലാസ് നയിക്കും. വൈകിട്ട് 5ന് നടക്കുന്ന പൊതു സമ്മേളനം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സജി ജേക്കബ് അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യ പ്രഭാഷണം നടത്തും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അവാർഡ് ദാനം നടത്തുമെന്നും ജില്ലാ പ്രസിഡന്റ് സജി ജേക്കബും സ്വാഗതസംഘം ചെയർമാൻ ആന്റണി കുന്നുംപുറവും അറിയിച്ചു.