കാണക്കാരി : കാണക്കാരി ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ വായനാദിനത്തോട് അനുബന്ധിച്ച് വായനാദീപം തെളിയിച്ചു. അദ്ധ്യാപക കലോത്സവ ജേതാവും എഴുത്തുകാരനും ഹെഡ്മാസ്റ്ററുമായ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.പി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സീനിയർ അദ്ധ്യാപിക പി.കെ കൃഷ്ണകുമാരി, വി.എം രാജു എന്നിവർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് സ്വപ്ന ജൂലിയറ്റ് സ്വാഗതവും,​ സ്റ്റാഫ് സെക്രട്ടറി പി.എ ജയിൻകുമാർ നന്ദിയും പറഞ്ഞു. തുടർന്ന്, കുട്ടികളുടെ വിവിധ വായനദിന പരിപാടികളും നടന്നു.