
കോട്ടയം. ആം ആദ്മി പാർട്ടിയുടെ മെമ്പർഷിപ് വിതരണം നടത്താൻ ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. എല്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കമ്മിറ്റികൾ രൂപീകരിച്ചതായി കൺവീനർ ചാക്കോ പയ്യനാടൻ അറിയിച്ചു. ജില്ലാ കൺവീനർ അഡ്വ.ബിനോയ് പുല്ലത്തിൽ, ട്രെയിനിംഗ് വിംഗ് ജില്ലാ കൺവീനർ ബോബൻ ജോർജ്, യൂത്ത്‌വിംഗ് ജില്ലാ കൺവീനർ അഡ്വ.പ്രകാശ്, മണ്ഡലം സെക്രട്ടറി അഭിലാഷ് കുര്യൻ പ്ലാമ്പറമ്പിൽ, മണ്ഡലം ട്രഷറർ തോമസ് രാജൻ, ജോയിന്റ് കൺവീനർ ബെന്നി ലുക്കാ, പഞ്ചായത്ത് കൺവീനർമാരായ ജോയ് ചാക്കോ, സേവിയർ ആറുപറയിൽ, ജോൺ ഫിലിപ്പ്, തോമസ് മാണി എന്നിവർ പങ്കെടുത്തു.