train

കോട്ടയം. ഏറ്റുമാനൂർ -ചിങ്ങവനം ഇരട്ടപ്പാതയുടെ വേഗത 80 കിലോമീറ്ററാക്കണോ എന്നറിയാൻ ഇന്ന് വേഗ പരിശോധന. നിലവിൽ വേഗം 50 കിലോമീറ്ററായി നിജപ്പെടുത്തിയിരുന്നു. 19 കിലോമീറ്റർ വരുന്ന ഏറ്റുമാനൂർ- ചിങ്ങവനം റൂട്ടിൽ വേഗത്തിൽ നിയന്ത്രണമുള്ളതിനാൽ ഇരട്ടിപ്പിക്കലിന്റെ പ്രയോജനം യാത്രക്കാർക്കു ലഭിച്ചിരുന്നില്ല. ഒരു എൻജിൻ, ഒരു സ്ലീപ്പർ കോച്ച്, ഒരു തേഡ് എ.സി.കോച്ച് എന്നിവ അടങ്ങുന്ന റാക്ക് ഉപയോഗിച്ചാണ് പരിശോധന. കുറുപ്പന്തറ സ്‌റ്റേഷനിൽ നിന്ന് പുറപ്പെട്ട് ചിങ്ങവനത്ത് യാത്ര അവസാനിപ്പിക്കും. നേരത്തെ കമ്മിഷൻ ഒഫ് റെയിൽവേ സേഫ്റ്റി നടത്തിയ പരിശോധനയിൽ നാഗമ്പടം മുതൽ മുട്ടമ്പലം വരെ ഉൾപ്പെടുത്തിയിരുന്നില്ല.