കോട്ടയം: വല്യാട് കുമാരനാശാൻ സൗഹൃദസംഘത്തിന്റെ ആഭിമുഖ്യത്തിൽ കരീമഠം ഗവ.വെൽഫെയർ സ്‌കൂളിൽ പഠനോപകരണവും കുടയും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സി.പി വിദ്യാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ ആദിത്യ വിദ്യനാന്ദൻ, രേവതി സുനിൽ കുമാർ, കൃഷ്ണ പ്രിയ സന്തോഷ് എന്നിവർക്ക് അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം അവാർഡുകൾ സമ്മാനിച്ചു. വായന ലൈബ്രററിയിൽ ആവശ്യമായ പുസ്തകങ്ങൾക് 10,000 രൂപയുടെ സാമ്പത്തികസഹായം കെ.എസ്.എസ് അംഗങ്ങൾ സ്‌പോൺസർ ചെയ്തു. രതീഷ് വാസു, എം.കെ പൊന്നപ്പൻ, പി.ആർ സരേഷ്, അഡ്വ.ശിവജി ബാബു, പി.എസ് സജിമോൻ എന്നിവർ പങ്കെടുത്തു. കെ.എസ്.എസ് സെക്രട്ടറി കെ.ഡി ഭർത്തൃഹരി സ്വാഗതവും, എച്ച്.എം പി.പി ഉഷ നന്ദിയും പറഞ്ഞു.