ഉരുളികുന്നം: ഉരുളികുന്നം ശ്രീധർമ്മശാസ്താ ക്ഷേത്ര നവീകരണം പൂർത്തിയായി. 60 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.
നാലമ്പലത്തിൽ ശാസ്താ ശ്രീകോവിൽ മാത്രമുണ്ടായിരുന്ന ക്ഷേത്രത്തിൽ ഭദ്രകാളിയ്ക്കും തുല്യപ്രാധാന്യത്തോടെ പ്രതിഷ്ഠ നടത്താൻ ശ്രീകോവിൽ നിർമ്മിച്ചു. കേരളത്തിൽ അപൂർവമായി മാത്രം കാണുന്ന ശിവലിംഗരൂപത്തിലുള്ള ശാസ്താ പ്രതിഷ്ഠയാണ് പുലിയന്നൂർക്കാട് ക്ഷേത്രത്തിൽ. ഭാര്യാപുത്രസമേതനായ ഗൃഹസ്ഥാശ്രമിയായ ശാസ്താചൈതന്യമാണിവിടെ. ശിവൻ, ഭുവനേശ്വരി(മാളികപ്പുറത്തമ്മ), യക്ഷി, സർപ്പങ്ങൾ, വനദേവത, ഗണപതി എന്നീ ഉപദേവാലയങ്ങളും നിർമ്മിച്ചു. പുന:പ്രതിഷ്ഠാദിന ചടങ്ങുകൾ 29 മുതൽ ജൂലൈ 7വരെ നടത്തും.