പൊൻകുന്നം: കെ.വി.എൽ.പി സ്‌കൂളിൽ വായനാവസന്തം പദ്ധതി റിട്ട.അദ്ധ്യാപികയും സാഹിത്യകാരിയുമായ എം.ആർ രമണി ഉദ്ഘാടനം ചെയ്തു. പുസ്തകവായനയെ പ്രോത്സാഹിപ്പിക്കാൻ അമ്മവായന, കുഞ്ഞുവായന, കുടുംബവായന പദ്ധതികൾ പി.ടി.എ നടപ്പാക്കും. പ്രദേശത്തെ ലൈബ്രേറിയന്മാരെ ആദരിച്ചു. സി.ജി.രാജേന്ദ്രൻ(ചിറക്കടവ് വെസ്റ്റ് പബ്ലിക് ലൈബ്രറി), വിജയശ്രീ (ചിറക്കടവ് പബ്ലിക് ലൈബ്രറി), ഹയറുന്നീസ(യുവധാര പബ്ലിക് ലൈബ്രറി), പി.ശ്രീലേഖ (നേതാജി വായനശാല, കാവുംഭാഗം) എന്നിവരെയാണ് ആദരിച്ചത്. പി.ടി.എ.പ്രസിഡന്റ് കെ.ജി.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. മാനേജ്‌മെന്റ് പ്രതിനിധി കെ.ബി.നോജ്, പ്രഥമാദ്ധ്യാപിക ആർ.ജിഷ, മഞ്ജു എച്ച്.നായർ, കെ.നീതു, പി.ജി.ശ്രീവിദ്യ, സിന്ധുമോൾ, സൂര്യ വിനോദ്, കെ.എ.പ്രസന്നകുമാരി എന്നിവർ പ്രസംഗിച്ചു.