seminar


മുണ്ടക്കയം. മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കരിയർ ഗൈഡൻസിന്റെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് ജയിച്ച വിദ്യാർത്ഥികൾക്കായി തുടർ പഠനം, പ്ലസ് വൺ അഡ്മിഷൻ എന്നിവയെ കുറിച്ച് അറിവ് പകരുന്ന സെമിനാർ സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻ്റ് സിജൂ കൈതമറ്റം അദ്ധ്യക്ഷത വഹിച്ചു. മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അംഗം കെ.എൻ.സോമരാജൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഇൻചാർജ് എം.പി. രാജേഷ്,എച്ച്.എം ഇൻ ചാർജ് റെഫീക്ക് പി.എ, ജയലാൽ കെ.വി, സുരേഷ് കുമാർ ബി, രതീഷ് വി.എസ്, സുനിൽ കെഎസ്, രജീഷ് കുമാർ ഇ.കെ എന്നിവർ പങ്കെടുത്തു.