മുണ്ടക്കയം ഈസ്റ്റ്: അന്താരാഷ്ട്ര യോഗദിനത്തോട് അനുബന്ധിച്ച് പെരുവന്താനം പഞ്ചായത്തിലെ കണയങ്കവയലിൽ യോഗദിനാചരണവും സൗജന്യ നാചുറൽപതി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പഞ്ചായത്തുമായി സഹകരിച്ച് പാഞ്ചാലിമെട്ടിലെ സി.ജി.എച്ച് എർത്ത് ഫൗണ്ടേഷന് കീഴിലെ പ്രകൃതി ശക്തി നാചുറൽപതി ക്ലിനിക്കാണ് കണയാങ്കവയൽ സാംസ്‌കാരിക നിലയത്തിൽ ക്യാമ്പ് സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഡൊമിന സജി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. കണയൻകവയൽ എ.ഡി.എസ് പ്രസിഡന്റ് സാലമ്മ ജോസ്, പ്രകൃതി ശക്തി നാചുറൽപതി ആശുപത്രി ഡോ.സിജിത് ശ്രീധർ, പ്രകൃതി ശക്തി ജനറൽ മാനേജർ സനൂജ് രവീന്ദ്രൻ, ഡോ നിതില കേതറിൻ, ഡോ. ബോബൻ, ഡോ സൗമ്യ എന്നിവർ ക്യാമ്പിനും പരിശോധനയ്ക്ക് നേതൃത്വം നൽകി.