വൈക്കം : താലൂക്ക് ലീഗൽ സർവീസസ് കമ്മ​റ്റിയും വടയാർ ഇളങ്കാവ് ഗവ.യു.പി സ്‌കൂളും ചേർന്ന് വായനാ വാരാഘോഷത്തിന് തുടക്കം കുറിച്ചു. വാർഡ് മെമ്പർ സേതുലക്ഷ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡന്റ് സി.എൻ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പാനൽ ലോയർ അഡ്വ. രമണൻ കടമ്പറ ക്ലാസ് നയിച്ചു. പാരാ ലീഗൻ വോളന്റിയർ പി.സുശീല, പ്രഥമാദ്ധ്യാപിക ഷൈന, സ്റ്റാഫ് സെക്രട്ടറി എ.പി തിലകൻ എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്ക് വേണ്ടി പുസ്തകം പരിചയപ്പെടുത്തി.