വൈക്കം: വൈക്കം താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയും വടയാർ ഭൂതങ്കേരിൽ എസ്.എൻ.ഡി.പി. ശാഖാ യോഗവും ചേർന്ന് നടത്തിയ വായനാ ദിനാചരണത്തിന്റെ ഭാഗമായി എസ്.എസ്.എൽ.സി പരിക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഏഴ് വിദ്യാർത്ഥികളെ അനുമോദിച്ചു. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് എം.എസ്.സനൽകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാനൽ ലോയർ അഡ്വ രമണൻ കടമ്പറ നിയമ ബോധവത്ക്കരണ ക്ലാസ് നടത്തി. സെൽട്ടറി എൻ.ആർ. മനോജ്, പാരാ ലീഗൽ വോളന്റിയർ അമ്പിളി മായാത്മജൻ, ഷീബ അജയൻ ,എം.എസ്.പങ്കജൻ, ബിന്ദു മധു, പി.സജിമോൻ എന്നിവർ പ്രസംഗിച്ചു. ആചാര്യൻ കെ.ആർ.ചക്രപാണിയെ സനൽകുമാറും രമണൻ കടമ്പറയും ചേർന്ന് പൊന്നാട അണിയിച്ചു ആദരിച്ചു