
തലയാഴം. രാഹുൽ ഗാന്ധിയെ കേസിൽ കുടുക്കിയതിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മറ്റി നടത്തിയ ധർണ്ണ ബ്ലോക്ക് വൈസ് പ്രസിഡന്റ് വിവേക് പ്ലാത്താനത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജീവ് ജി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബി.എൽ.സെബാസ്റ്റ്യൻ, യു.ബേബി, ജെൽജി വർഗ്ഗീസ്, എം.ഗോപാലകൃഷ്ണൻ, ബേബി ഐക്കര, സിനി സലിം, മെമ്പർമാരായ മധു, ഷീജാ ഹരിദാസ്, ജെൽസി സോണി, കൊച്ചുറാണി, സേവ്യർ ചിറ്ററ, ടോമി കരിക്കനേഴം, സജീവ് ചിറ്ററ, ചന്ദ്രബോസ്, ടി.എ. മനോജ്, വി. പോപ്പി ,അനിൽകുമാർ, ശ്രീദേവി, സലിം, ജോജി, രാജപ്പൻ, സുരേഷ് കളപ്പുരയ്ക്കൽ, സാജൻ പള്ളിത്തറ, നോമി, മനോഹരൻ തുടങ്ങിയവർ പ്രസംഗിച്ചു.