കുമരകം : പ്ലസ് ടു പരീക്ഷയിൽ കുമരകം എസ്.കെ.എം ഹയർ സെക്കൻഡറി സ്കൂളിന് മികച്ച വിജയം. സയൻസ്, കൊമേഴ്സ് വിഷയങ്ങളിലായി ആകെ 28 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. സയൻസിൽ പരീക്ഷയെഴുതിയ 110 പേരിൽ 109 പേരും വിജയിച്ചു. ഇവരിൽ 21 പേർ ഫുൾ എ പ്ലസ് നേടി. കൊമേഴ്സിൽ 105 പേർ പരീക്ഷയെഴുതിയപ്പോൾ 96 പേർക്ക് വിജയിക്കാൻ സാധിച്ചു. 7 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.