
അരീപ്പറമ്പ്. കോഴ്‌സുകളെപ്പറ്റി ബോധവത്ക്കരിക്കുന്നതിനും പ്ലസ് വൺ പ്രവേശനം വിശദീകരിക്കുന്നതിനുമായി ഫോക്കസ് പോയിന്റ് പരിപാടി അരീപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. ജില്ലാ പഞ്ചായത്തംഗം റെജി.എം ഫിലിപ്പോസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാജു മാത്യു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ബിജു പ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാജീവ് രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ബിജു തോമസ്, എസ്.എം.സി ചെയർമാൻ ബാബു ചെറിയാൻ, സഹകരണ ബാങ്ക് പ്രസിഡന്റ് ജോണിക്കുട്ടി മാമ്മൻ, പ്രിൻസിപ്പൽ വി.കെ രജനിമോൾ, ഹെഡ്മിസ്ട്രസ് എൻ. ലിലു,സജി മാർക്കസ് എന്നിവർ പങ്കെടുത്തു.