ഇടക്കോലി: ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളുടെ മെറിറ്റ് ഡേ നടന്നു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ ഉദ്ഘാടനം ചെയ്തു. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം മാത്യു മെമന്റോകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധുമോൾ ജേക്കബ്, വാർഡ് മെമ്പർ സൗമ്യ സേവ്യർ, ഉഴവൂർ ഈസ്റ്റ് വാർഡ് മെമ്പർ ബിനു ജോസ് എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് ശ്രീലേഖ കെ.വി. സ്വാഗതവും, എസ്.ആർ.ജി. കൺവീനർ അനിത ബി. നായർ നന്ദിയും പറഞ്ഞു.