കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ ലോക യോഗാദിനം ആചരിച്ചു. എം.ജി സർവകലാശാല മുൻ പി.ആർ.ഒയും യോഗാചാര്യനുമായ ജി.ശ്രീകുമാർ യോഗാ സന്ദേശം നൽകി. കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവൻ എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഷാജി വേങ്കടത്ത്, ബിനോയ് വേളൂർ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ ലൈബ്ററി യോഗാ ഇൻസ്ട്രക്ടർ പ്രിയദർശിനി യോഗാ ഡെമോൺസ്ടേഷൻ നടത്തി