നെടുംകുന്നം: സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ഹൈസ്‌കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യോഗ പരിശീലനം നടന്നു. സ്‌കൂൾ പ്രഥമാദ്ധ്യാപകൻ സുനിൽ പി. ജേക്കബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന യോഗാ ഒളിമ്പ്യനായ അജൻ സ്രായിപ്പള്ളിയെ യോഗത്തിൽ ആദരിച്ചു. കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ എം.കെ സുരേഷ്, ബിജോയ് പി. ഐസക്, സി.പി.ഒ കെ.എസ് സന്ദീപ്, അദ്ധ്യാപകരായ അന്നമ്മ ജോസഫ്, സാബു ജോസഫ്, ടോം ജോസ്, ജോൺ സി. വർഗീസ് എന്നിവർ പങ്കെടുത്തു.