ചങ്ങനാശേരി: വായനാവാരത്തോടനുബന്ധിച്ച് തെങ്ങണ നെഹ്രു മെമ്മോറിയൽ പബ്ലിക് ലൈബ്രറിയിൽ ഏകദിന വായനായജ്ഞം നടന്നു. സാമൂഹ്യ പ്രവർത്തകനായ മൈത്രി ഗോപാലകൃഷ്ണൻ ഉപവാസം അനുഷ്ഠിച്ചുകൊണ്ട് നടന്ന വായന യജ്ഞത്തിൽ ഗ്രന്ഥശാല പ്രവർത്തകരും പങ്കെടുത്തു. പി.എൻ പണിക്കർ അനുസ്മരണ സമ്മേളനം ഡോ.പി.സി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മൈത്രീ ഗോപാലകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. ജസ്റ്റിൻ ബ്രൂസ്, തോമസ് കെ.മാറാട്ടുകുളം, ആർ.സലിംകുമാർ, വി.ഗിരികുമാർ, സജി മാത്യു കുറ്റിയിൽ, ടി.പി സാജു എന്നിവർ പങ്കെടുത്തു.