ആർപ്പൂക്കര: എസ്.എൻ.ഡി.പി യോഗം 3502-ാം നമ്പർ വടക്കുംഭാഗം ശാഖയിൽ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ രവിവര പാഠശാല പ്രവേശനോത്സവും വനിതാസംഗമവും നടന്നു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിരാ രാജപ്പൻ വനിതാസംഗമം ഉദ്ഘാടനം ചെയ്തു. രവിവാര പാഠശാല ക്ലാസ് ശാഖാ പ്രസിഡന്റ് ജിജിമോൻ ഇല്ലിച്ചിറ ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ശ്യാമള വിജയൻ അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം കേന്ദ്രസമിതി അംഗം ഷൈലജ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എം.ജി യൂണിവേഴ്‌സിറ്റി ബി.എ പൊളിറ്റിക്കൽ സയൻസിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ രേവതി സുനിൽകുമാറിനെ ചടങ്ങിൽ ആദരിച്ചു. ശാഖാ സെക്രട്ടറി ദേവദാസ് കുന്നേൽ, ശാഖാ വൈസ് പ്രസിഡന്റ് ജയപ്രകാശ് കുന്നുംപുറം, രഞ്ജിത്ത് തോപ്പിൽ, യു.വി കുഞ്ഞുമോൻ, സച്ചിൻ കാട്ടുപ്പാറ, അജയ് ചാമക്കാല എന്നിവർ പങ്കെടുത്തു. വനിതാസംഘം പ്രസിഡന്റ് ഷൈലജ ദേവദാസ് സ്വാഗതവും വനിതാസംഘം സെക്രട്ടറി ശാന്തമ്മ മനോഹരൻ നന്ദിയും പറഞ്ഞു.