പൊൻകുന്നം:ആധാരമെഴുത്ത് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്ന കെ.എസ്.ഈപ്പൻ ചരമവാർഷികത്തോടനുബന്ധിച്ച് ജില്ലാ കമ്മറ്റി അനുസ്മരണം നടത്തി. സമ്മേളനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വി.കെ.അൻസർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഇന്ദു കലാധരൻ, ജനറൽ സെക്രട്ടറി എ.അൻസാർ, ട്രഷറർ സി.പി.അശോകൻ, ഉപദേശകസമിതി ചെയർമാൻ ഒ.എം.ദിനകരൻ, വൈസ് പ്രസിഡന്റ് വി.വി.ശശിമോൻ, അനിൽകുമാർ, വേണുഗോപാലൻ നായർ, വൃന്ദാമണി, ജോൺ പെരുമ്പള്ളി, സീന രാധാകൃഷ്ണൻ, എം.ജി.മോഹനകുമാർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി അവാർഡ് ദാനം ഫാ. ഡോക്ടർ സെബാസ്റ്റ്യൻ കിളിരൂപറമ്പിൽ നിർവഹിച്ചു.