കാഞ്ഞിരപ്പള്ളി: ബി.എസ്.എൻ.എൽ മേഖലയിലുള്ള എക്‌സിക്യൂട്ടീവ്, നോൺ എക്‌സിക്യൂട്ടീവ് ജീവനക്കാരുടെ ഐക്യവേദിയായ ഓൾ യൂണിയൻസ് ആന്റ് അസോസിയേഷൻ നേതൃത്വത്തിൽ കോട്ടയത്ത് ജനറൽ മാനേജർ ഓഫീസിന് മുന്നിൽ ജീവനക്കാർ ധർണ നടത്തി. ബി.എസ്.എൻ.എൽ നേരിട്ടു നിയമിച്ച ജീവനക്കാർക്കുള്ള റിട്ടയർമെന്റ് ആനുകൂല്യം 30ശതമാനം വർദ്ധിപ്പിച്ച് മറ്റുള്ളവർക്കൊപ്പമാക്കുക, ഇ 2 , ഇ 3 ശമ്പള സ്‌കെയിൽ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രക്ഷോഭം. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അസി.സെക്രട്ടറി
അൻസൽ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പി.ആർ സാബു തോമസ് കല്ലാടൻ, വിപിൻ.കെ , വിൻസന്റ് പി.ഐ , കൃഷ്ണകുമാർ, എ.എൻ സുധീഷ്, നവൽ ബാബു, മനു ജി.പണിക്കർ എന്നിവർ സംസാരിച്ചു.