തലയോലപ്പറമ്പ് : വൈകല്യങ്ങളെ പൊരുതി തോൽപിച്ച് നീർപ്പാറ ഹയർ സെക്കൻഡറി ബധിര വിദ്യാലയത്തിലെ കുട്ടികൾ പ്ലസ് ടു പരീക്ഷയിലും നൂറു മേനി വിജയം നേടി. ഇത്തവണ പരീക്ഷ എഴുതിയ എല്ലാ കുട്ടികളും 60 ശതമാനത്തിനു മുകളിൽ മാർക്ക് നേടി. 15 ആൺകുട്ടികളും 7 പെൺകുട്ടികളും ഉൾപ്പടെ 22 പേരാണ് പരീക്ഷ എഴുതിയത്. വർഗീസ് വി. യോഹന്നാൻ 96.41 ശതമാനം മാർക്ക് നേടി സ്‌കൂളിൽ ഒന്നാമനായി. അദ്ധ്യാപകരുടെയും കുട്ടികളുടെയും മാതാപിതാക്കളുടെയും കൂട്ടായ പരിശ്രമമാണ് വൈകല്യങ്ങളെ പരാജയപ്പെടുത്തി സ്‌കൂളിന് മികച്ച വിജയം നേടാൻ കഴിഞ്ഞതെന്ന് സ്‌കൂൾ പ്രിൻസിപ്പൽ സി.റെനി ഫ്രാൻസീസ് പറഞ്ഞു.