രാമപുരം: രാമപുരം നാലമ്പല ദർശന തീർത്ഥാടനത്തോടനുബന്ധിച്ചു ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ന് ഉച്ചകഴിഞ്ഞ് 3ന് രാമപുരം പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ യോഗം ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അറിയിച്ചു. മാണി സി കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ക്ഷേത്ര ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കും. ജൂലായ് 17 മുതലാണ് നാലമ്പല ദർശന തീർത്ഥാടനം ആരംഭിക്കുന്നത്.