mannu-parisdhoana

കൂരോപ്പട . കൂരോപ്പടയിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി സൗജന്യ മണ്ണ് പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗോപി ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. ഷീലാ മാത്യു, അനിൽ കൂരോപ്പട, ദീപ്തി ദിലീപ്, മഞ്ജു കൃഷ്ണകുമാർ, സന്ധ്യാ ജി. നായർ, കൃഷി ഓഫിസർ സൂര്യാമോൾ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.എം ആന്റണി, അസി. സോയിൽ കെമിസ്റ്റ് അനിൽ, കൃഷി അസിസ്റ്റന്റ് ജയരാജ്,ഡയാന, ആനി, കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ആത്മയുടെ നേതൃത്വത്തിൽ ഏകദിന പരിശീലന പരിപാടിയുമുണ്ടായിരുന്നു.