കോട്ടയം: സർവീസ് പെൻഷൻകാരുടെ സർക്കാർ തടഞ്ഞുവച്ച ആനുകൂല്യങ്ങൾ പുനസ്ഥാപിക്കണമെന്ന് കെ.എസ്.എസ്.പി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.ആർ. കുറുപ്പ് പറഞ്ഞു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.ഡി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.പി വേലായുധൻ, സംസ്ഥാന ഭാരവാഹികളായ രാജൻ ഗുരുക്കൾ, കെ.വി.മുരളി, ടി.എസ് സലിം, ഇ.എൻ ഹർഷകുമാർ, പി.ജെ.ആന്റണി, ഗിരിജാ ജോജി, ജില്ലാ ഭാരവാഹികളായ പി.കെ മണിലാൽ, ബേബി ഡാനിയേൽ എന്നിവർ പങ്കെടുത്തു. എം.കെ.ശ്രീരാമചന്ദ്രൻ, കെ.ബാബു, ബി.മോഹനചന്ദ്രൻ, കെ.കെ.രാജു, ടി.വി.ജയമോഹനൻ, കെ.എം.ജോബ്, സി. സുരേഷ് കുമാർ, കാളികാവ് ശശികുമാർ, കെ.ദേവകുമാർ, ജോസഫ് അഗസ്റ്റിൻ, കെ.കെ.ശശീന്ദ്ര ബാബു, കെ.ജെ. ദേവസ്യ, സി.വി. സുജത, ഫിലോമിനാ ജോസഫ് എന്നിവർ നേതൃത്വം നൽകി.