തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം 3457ാം വടകര നോർത്ത് ശാഖയിൽ പഠനോപകരണ വിതരണവും പ്രതിഭകളെ ആദരിക്കലും നടത്തി.
ഇന്ത്യൻ റയിൽവേയിൽ നിന്ന് സ്തുത്യർഹ സേവനത്തിന് അവാർഡ് ലഭിച്ച നിഷാ മോൾ രഞ്ജിത്ത് മഠത്തിൽ, സംസ്ഥാന കലോത്സവ വിജയികളായ ഗംഗ കിഷോർ പടിയത്ത്,​ നിവേദിത ടി ബിനു, യദുനന്ദൻ ടി.എസ് എന്നിവരെ ആദരിച്ചു. യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ യോഗം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രഞ്ജിത്ത് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശശീന്ദ്രൻ പെരുംകുളത്തിൽ, സജീവ് നിരപ്പത്ത്, എൻ.ജി രാധാകൃഷ്ണൻ, സുരേഷ് വിറ്റി, എൻ.കെ വിശ്വംഭരൻ, വൽസലാ മോഹനൻ, ഷൈലാ സോമൻ, പൊന്നമ്മ മോഹനൻ, അജയൻ മലയിൽ എന്നിവർ പ്രസംഗിച്ചു.