കോട്ടയം : ഹയർ സെക്കണ്ടറി പരീക്ഷാ ഫലം ആനി അമ്മയ്ക്കും മകനും സമ്മാനിച്ചത് സന്തോഷത്തിന്റെ ഇരട്ടിമധുരം. ഹയർ സെക്കൻഡറി പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ മകൻ എബി ജോർജിനോടൊപ്പം നാല്പതുകാരിയായ അമ്മ ആനിജോസഫും വിജയതീരമണിഞ്ഞു .കോട്ടയം കാരിത്താസ് ആശുപത്രിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ജീവനക്കാരിയാണ് ആനിജോസഫ്. ജോലി തിരക്കുകൾക്കിടയിലാണ് ആനി തന്റെ പഠനം തുടർന്നത്. ആനി ജോസഫിനെ കാരിത്താസ് ആശുപത്രി ഡയറക്ടർ റവ ഡോബിനു കുന്നത്ത് ആദരിച്ചു . കോട്ടയം കുമാരനെല്ലുർ സ്വദേശിയാണ് ആനിജോസഫ്.
നാഷണൽ ഓപ്പൺ സ്‌കൂൾ വഴിയാണ് തന്റെ നാല്പതാം വയസിൽ ആനിജോസഫ് പഠനം തുടർന്ന് കൊണ്ടുപോയത് .ആനിജോസഫ് - ജോർജ് ദമ്പതികളുടെ മകനാണ് പ്ലസ് ടു പരീക്ഷ ഉന്നതവിജയം നേടിയ എബി ജോർജ്