പൊൻകുന്നം: കേരള വെളുത്തേടത്ത് നായർ സമാജം ജില്ലാസമ്മേളനം 26ന് 10ന് പൊൻകുന്നം വ്യാപാരഭവനിൽ നടത്തുമെന്ന് ജില്ലാ സെക്രട്ടറി ഇ.എസ്.രാധാകൃഷ്ണൻ അറിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.ജി ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.ശിവദാസ് അദ്ധ്യക്ഷത വഹിക്കും. എം.ജി സർവകലാശാല ബി.എ മലയാളം പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ ശ്രീലക്ഷ്മി രാജീവിന് സ്വീകരണം നൽകും. മുതിർന്ന സമുദായ പ്രവർത്തകൻ സി.പി ശ്രീധരൻ നായരെ ആദരിക്കും. തിരഞ്ഞെടുപ്പും നടത്തും.