
പൊൻകുന്നം. കർഷകസംഘം വാഴൂർ ഏരിയ സമ്മേളനത്തിന്റെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. സി.പി.എം വാഴൂർ ഏരിയാ സെക്രട്ടറി വി.ജി.ലാൽ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയാ പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ അദ്ധ്യക്ഷനായി. ഐ.എസ്.രാമചന്ദ്രൻ, കെ.സേതുനാഥ്, ജി.സുരേഷ്, ഒ.എം.എ.കരിം എന്നിവർ സംസാരിച്ചു. ജൂലായ് 10,11 തീയതികളിൽ പൊൻകുന്നത്താണ് സമ്മേളനം. സമ്മേളന നടത്തിപ്പിനായി അഡ്വ.ഗിരീഷ് എസ്.നായർ, വി.ജി.ലാൽ എന്നിവർ രക്ഷാധികാരികളും അഡ്വ.സി.ആർ.ശ്രീകുമാർ ചെയർമാനും ജി.സുരേഷ് കൺവീനറുമായ 101 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.