കോട്ടയം: എൽ.ഐ.സി എംപ്ളോയീസ് യൂണിയൻ കോട്ടയം ഡിവിഷണൽ സമ്മേളനം 25,26 തീയതികളിൽ സി.എസ്.ഐ റിട്രീറ്റ് സെന്ററിൽ നടക്കും. എ.ഐ.ഐ.ഇ.എ ജനറൽ സെക്രട്ടറി ശ്രീകാന്ത് മിശ്ര ഉദ്ഘാടനം ചെയ്യും. കോട്ടയം ഡിവിഷണൽ പ്രസിഡന്റ് കെ.സുരേഷ് അദ്ധ്യക്ഷത വഹിക്കും. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.ആർ.രഘുനാഥൻ, പി.പി.കൃഷ്ണൻ, എം.കുഞ്ഞികൃഷ്ണൻ, വി.കെ.ഉദയൻ, കെ.പി.ഷാ, പി.രാജു, എസ്.രമേഷ് കുമാർ, പി.ബി.ബിന്ദു, വി.കെ.രമേഷ് എന്നിവർ സംസാരിക്കും.