കുമരകം: ശ്രീനാരായണ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജനമൈത്രി പൊലീസ് ലഹരി വിരുദ്ധദിനാചരണത്തോടനുബന്ധിച്ച് ബോധവത്ക്കരണ സെമിനാർ നടന്നു. ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ സി.ബി അർജുനൻ ബോധവത്കരണ ക്ലാസ് നയിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.ജി.പി സുധീർ ഉദ്ഘാടനം നിർവഹിച്ചു. എൻ.എസ്.എസ് സെക്രട്ടറി ദേവിനന്ദ സ്വാഗതവും സിബിൽ നന്ദിയും പറഞ്ഞു.