കോട്ടയം :മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് നൽകിയ മൊഴി കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജുലായ് രണ്ടിന് നടക്കുന്ന കളക്ടേറ്റ് മാർച്ചിനെക്കുറിച്ച് ആലോചിക്കുന്നതിന് ഇന്ന് 12ന് യു.ഡി.എഫ് ജില്ലാ നേതൃയോഗം കോട്ടയം ഡി.സി.സി ഓഫീസിൽ ചേരും. ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിക്കും. കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്നും ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ അറിയിച്ചു.