asadi

കോട്ടയം: സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡലിന്റെ ആസാദി കാ അമൃത് മഹോത്സവം 26ന് നടക്കും. രാവിലെ 9 മുതൽ നാല് വരെ സ്വാമിയാർ മഠത്തിൽ നടക്കുന്ന ദേശഭക്തിഗാന മത്സരത്തിന്റെയും ചിത്രരചനാ മത്സരത്തിന്റെയും ഉദ്ഘാടനം റിട്ട. ജസ്റ്റിസ് കെ.ടി തോമസ് നിർവഹിക്കും. ഭാരത് ആശുപത്രി എം.ഡിയും സ്വാഗതസംഘം ചെയർമാനുമായ ഡോ.വിനോദ് വിശ്വനാഥൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് ശരത് ബാബു സ്വാഗതവും ജോയിന്റ് സെക്രട്ടറി ഓമനാ മോഹൻദാസ് നന്ദിയും പറയും. സമാപന സഭ ഡോ.വി.എൻ രാജശേഖരൻ പിള്ള ഉദ്ഘാടനം ചെയ്യും. ക്യു.ആർ.എസ് എം.ഡി മുരളീധരൻ അദ്ധ്യക്ഷത വഹിക്കും.