വൈക്കം :സി.പി.എം മുൻ ഉദയനാപുരം ഈസ്റ്റ് ലോക്കൽ സെക്രട്ടറിയും ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഉദയനാപുരം പാടിഞ്ഞാറേക്കര പൊയ്യാണിത്തറ വീട്ടിൽ പി.എസ് മോഹനൻ (73) നിര്യാതനായി. സി.ഐ.ടി.യു ഉദയനാപുരം പഞ്ചായത്ത് കോഓർഡിനേഷൻ കമ്മിറ്റി കൺവീനർ, ഉദയനാപുരം സർവ്വിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം, കേരള കർഷകസംഘം ഏരിയാ കമ്മിറ്റി അംഗം, എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. ഭാര്യ: സൈലകുമാരി. മക്കൾ: പി.എം പ്രറ്റി (സി.പി.എം പടിഞ്ഞാറേക്കര ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി, എച്ച്.ഡി.എഫ്.സി ബാങ്ക് കോട്ടയം), മനു മോഹൻ (ടി.സി.എസ് യു.കെ), മരുമക്കൾ : അനില (വി.ഇ.ഒ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ), രേഷ്മ രമേശ് (യൂണിയൻ ബാങ്ക് ആലുവ).