പാലാ: അടുത്ത മാസം 17 മുതൽ ആരംഭിക്കുന്ന നാലമ്പല ദർശനത്തിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ മാണി സി.കാപ്പൻ എം.എൽ.എ. വിളിച്ചുചേർത്ത അവലോകന യോഗത്തിൽ തീരുമാനിച്ചു.
വളക്കാട്ടുകുന്ന് ഭാഗത്ത് പി.ഡബ്ലി.യു.ഡി റോഡിൽ ട്രിപ്പിൽ ഹമ്പും, ഭാരവാഹന ഗതാഗത നിരോധനം ഏർപ്പെടുത്തണമെന്നും, റോഡുകളുടെ അറ്റകുറ്റ പണികൾ തീർത്ഥാടന കാലം ആരംഭിക്കുന്നതിന് മുൻപ് പൂർത്തിയാക്കണമെന്നും ആവശ്യമായ ദിശാ ബോർഡുകളും സ്ഥാപിക്കാനും എം.എൽ.എ. നിർദ്ദേശം നല്കി. നാലമ്പല റോഡുകളുടെ ഇരുവശവും വൃത്തിയാക്കി തടികളും കല്ലുകളുമെല്ലാം നീക്കും. കർക്കടകമാസത്തിൽ വൈദ്യുതി തടസം കൂടാതെ ലഭിക്കുന്നതിന് ക്രമീകരണങ്ങൾ ഒരുക്കും. പൊലീസ് സേനയുടെയ ഫയർഫോഴ്‌സിന്റെയും സേവനം ഉറപ്പുവരുത്തും.
രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസമ്മ മത്തച്ചൻ, കെ.കെ. ശാന്താറാം, സൗമ്യ സേവ്യർ, മനോജ് സി. ജോർജ്, , സുശീല മനോജ്, ആന്റണി മാത്യു, ജയ്‌മോൻ മുടയാരത്ത്, വിജയകുമാർ റ്റി.ആർ., ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ എസ്.കെ. ബിജുമോൻ, ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ് പി.ആർ., ഹെൽത്ത് സൂപ്പർവൈസർ ജോയി ജോസഫ്, രാമപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ്, പി.ഡബ്ലി.യു.ഡി. ഓവർസിയർ അഭിലാഷ്, വെള്ളിലാപ്പിള്ളി വില്ലേജ് ഓഫീസർ ശോഭ കെ.ആർ., രാമപുരം വില്ലേജ് ഓഫീസർ നിഷാമോൾ ജോസ്, പോലീസ് സബ് ഇൻസ്‌പെക്ടർ അരുൺകുമാർ പി.എസ്., ജനമൈത്രി പോലീസ് പ്രശാന്ത് കുമാർ, നാലമ്പലം ഭാരവാഹികളായ രവീന്ദ്രൻ നായർ എ.എസ്., റ്റി.കെ. രവീന്ദ്രൻ, മനോജ് കുമാർ, ജയകൃഷ്ണൻ കെ.ആർ., പി.സി. ശ്രീകുമാർ, തങ്കപ്പൻ വി.എസ്., പി.പി. നിർമ്മലൻ, പ്രദീപ് നമ്പൂതിരി, കെ.ആർ. നാരായണൻ നമ്പൂതിരി, പി.ആർ. രാമൻ മ്പൂതിരി, വി. സോമനാഥൻ നായർ അക്ഷയ, എം.പി. കൃഷ്ണൻ നായർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.