കുമരകം : കുമരകം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികൾക്ക് സൈക്കിളുകൾ വിതരണം ചെയ്തു. കോട്ടയം ലേഡീസ് സർക്കിൾ 48 ആണ് സൈക്കിളുകൾ സംഭാവനയായി നൽകിയത് . ഗവ: ഹൈസ്‌കൂളിൽ പഠിക്കുന്ന 50 കുട്ടികൾക്കാണ് സൈക്കിളുകൾ നൽകുന്നത്. ആദ്യ ഘട്ടത്തിൽ 22 പെൺകുട്ടികൾക്കാണ് സൈക്കിൾ വിതരണം ചെയ്തത്. ലേഡീസ് സർക്കിൾ ഏരിയാ ചെയർപേഴ്‌സൺ പ്രിയ, കോട്ടയം ലേഡീസ് സർക്കിൾ ചെയർപേഴ്‌സൺ നീലം വർഗീസ് , സ്‌കൂൾ എസ് എം സി ചെയർമാൻ ഫിലിപ്പ് സ്‌കറിയ പെരുമ്പളത്തുശേരിൽ, സ്‌കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ശ്രീലതാദേവി എന്നിവർ സന്നിഹിതരായിരുന്നു.