വൈക്കം : ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആൻഡ് ഗ്രന്ഥശാലയുടെ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ഗ്രന്ഥശാലാ രക്ഷാധികാരിയായിരുന്ന മഹാകവി പാലാ നാരായണൻ നായരെയും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ആചാര്യനായിരുന്ന പി.എൻ പണിക്കരെയും അനുസ്മരിച്ചു. ഗ്രന്ഥശാലാ ഹാളിൽ കൂടിയ സമ്മേളനം ടി.വി.പുരം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ ദീപാ ബിജു ഉദ്ഘാടനം ചെയ്തു പ്രസിഡന്റ് സി.ടി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഗവ.യു.പി.സ്‌കൂൾ അദ്ധ്യാപകൻ ഡോ.എം.എസ് അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ അഡ്വ രമണൻ കടമ്പറ, കുടുംബശ്രീ പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്‌സൺ ആഷാ അഭിഷേക്, എ.ഡി.എസ് മാരായ ലളിതാ ശശീന്ദ്രൻ, സുലഭ സുജയ്, കമ്മ​റ്റിയംഗം അനീഷ് ചന്ദ്രൻ, കൈരളി പ്രതിഭാ കേന്ദ്രം ടീച്ചർ കാവ്യ കനകാംബരൻ എന്നിവർ പ്രസംഗിച്ചു