തലയോലപ്പറമ്പ് : മാത്താനം ദേവീ ക്ഷേത്രഭരണസമിതിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു കോഴ്‌സുകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സത്യൻ ചിത്തിര അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ ആതിര സന്തോഷിനെ തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി പൊന്നാട അണിയിച്ച് ആദരിച്ചു. ക്ഷേത്രം മേൽശാന്തി ബിനീഷ് ശാന്തി അനുഗ്രഹ പ്രഭാഷണം നടത്തി. ശാഖാ വൈസ് പ്രസിഡന്റ് പ്രസാദ് കൊറ്റടിയിൽ മുഖ്യപ്രസംഗം നടത്തി. യോഗത്തിൽ ശാഖാ സെക്രട്ടറി വി.വി ദേവ്, ദേവസ്വം ഭാരവാഹികളായ പ്രസിഡന്റ് അഡ്വ വൈ.സുധാംശൂ, സുധീഷ് ആറ്റുപുറം, ശ്രീകാന്ത് സാം, രാജുവാളവേലിൽ, രമേശൻ വകുപ്പടവിൽ, മഹിളാ സമാജം പ്രസിഡന്റ് ഭായി മണി, രതി ബാബു, ബിന്ദു സന്തോഷ്, ഗാധ ഷൈൻമോൻ,നന്തകേഷ് ഷാജി, മാളവിക അജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.