മുണ്ടക്കയം: തലാസിമിയ മേജർ എന്ന അസുഖം പിടിപെട്ട് ചികിത്സയിൽ കഴിയുന്ന വണ്ടൻപതാൽ 10 സെന്റ് പ്ലാമൂട്ടിൽ അബീസ് മോന്റെ മകൾ 7 വയസുള്ള അസ്‌ന അബീസിന്റെ ചികിത്സയ്ക്കായി നാട് ഒന്നിക്കുകയാണ്. ചികിത്സയ്ക്ക് പണം കണ്ടെത്താനുള്ള ധനസമാഹരണം ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ മുണ്ടക്കയം ടൗണിൽ നടക്കുന്ന ധനസമാഹരണം അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നാളെ മുണ്ടക്കയം പഞ്ചായത്തിലെ 4, 5, 6, 7, 8, 9 വാർഡുകളിലെ മുഴുവൻ വീടുകളിലും ധനസഹായത്തിനായി എത്തുമെന്ന് ജനകീയ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ജൂലായ് 1ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലാണ് മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ. ഇതിനായി ഏകദേശം 40 ലക്ഷത്തോളം രൂപയാണ് സമാഹരിക്കുന്നത്. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് എന്നിവർ രക്ഷാധികാരികളായാണ് ജനകീയ കമ്മിറ്റി രൂപീകരിച്ചത്. സഹായമെത്തിക്കാൻ മുണ്ടക്കയം സൗത്ത് ഇന്ത്യൻ ബാങ്കിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്.
അബീസ് മോൻ പി.എ
അക്കൗണ്ട് നമ്പർ
0640053000006095
ഐ.എഫ്.എസ്.സി. കോഡ് : എസ്.ഐ. ബി.എൽ: 0000640 ഗൂഗിൾപേ / ഫോൺപേ 6235585150.