
കോട്ടയം. കാവാലം നാരായണ പണിക്കരുടെ 6മത് ചരമ വാർഷികം കോട്ടയം പബ്ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 6 മണിക്ക് അക്ഷര ശില്പത്തിനു മുന്നിൽ ആചരിക്കും. ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടി ചെറിയ ഉദ്ഘാടനം ചെയ്യും. 7ന് കോട്ടയം നവയുഗ് ചിൽഡൻസ് തിയേറ്ററിലെ മുതിർന്ന കുട്ടികൾ കാവാലത്തിന്റെ നാടകം അവനവൻ കടമ്പ അവതരിപ്പിക്കും. സതീഷ് തുരുത്തി ആണ് സംവിധാനം. എട്ടുവർഷമായി നവയുഗിലൂടെ വന്ന് വിവിധ തലത്തിൽ പ്രാഗത്ഭ്യം തെളിയിച്ചവരാണ് അഭിനേതാക്കൾ. പ്രവേശനം സൗജന്യ പാസ് മൂലം നിയന്ത്രിക്കുമെന്ന് നവയുഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോഷി മാത്യു അറിയിച്ചു.