പാലാ: ഉള്ളനാട് വലിയ കാവുംപുറം റൂട്ടിലുള്ള നായ്ക്കനാ കലുങ്ക് ബലപ്പെടുത്തുന്നതിനു മൂന്നു ലക്ഷം രൂപ മാണി സി.കാപ്പൻ എം എൽ എ അനുവദിച്ചു.
വാർഡ് മെമ്പർ ബിജു എൻ.എം നൽകിയ നിവേദനത്തെ തുടർന്നാണ് തുക അനുവദിച്ചത്. കലുങ്ക് ബലപ്പെടുത്തുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കാൻ എം.എൽ.എ അധികൃതർക്ക് നിർദ്ദേശം നൽകി. നായ്ക്കാന കലുങ്കിന്റെ ശോച്യാവസ്ഥയെക്കുറിച്ച് ഇന്നലെ 'കേരള കൗമുദി ' റിപ്പോർട്ട് ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഉള്ളനാട് കയ്യൂർ റൂട്ടിലുള്ള പാലം അപകടാവസ്ഥയിലായിരുന്നു. അനുവദിച്ചതിലും കൂടുതൽ ഭാരം കയറ്റിയ വാഹനങ്ങൾ സഞ്ചരിച്ചത് മൂലമാണ് കലുങ്ക് തകരാൻ ഇടയായതെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. തുക അനുവദിച്ച മാണി സി കാപ്പൻ എം.എൽ.എയെ ഉള്ളനാട് പൗരാവലി അനുമോദിച്ചു. ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ബിജു എൻ.എം അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ രണ്ടാം വാർഡ് മെമ്പർ ലിൻസി സണ്ണി, ബ്ലോക്ക് മെമ്പർ ലാലി സണ്ണി, നാലാം വാർഡ് മെമ്പർ സോബി സേവ്യർ, കെ.എം തങ്കച്ചൻ കുന്നത്തുശേരി, സി.ഡി ദേവസ്യ ചെറിയംമാക്കൽ, ജോയി മേനാച്ചേരി, ബിനീഷ് ആനകലുങ്കിൽ, എം.എം ജോസഫ് മഠത്തിൽ, റോയി അരീക്കാട്, മാർട്ടിൻ വല്ലനാട്, ടോണി കവിയിൽ എന്നിവർ പ്രസംഗിച്ചു.