കുമരകം : കുമരകം ശങ്കുണ്ണിമേനോൻ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ എല്‍.എല്‍.ബി എന്‍ട്രസ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകും.
എ.ഐ.വൈ.എഫ് കുമരകം മേഖല കമ്മറ്റിയും ഏറ്റുമാനൂര്‍ മണ്ഡലം കമ്മറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 25 പേര്‍ക്കാണ് പരിശീനം. . 500 രൂപ രജിസ്‌ട്രേഷന്‍ ഫീസ് ..ഏറ്റുമാനൂരില്‍ ജൂലായ് ആദ്യവാരം ക്ലാസുകള്‍ ആരംഭിക്കും. ഇതോടൊപ്പം കുമരകത്ത് പി.എസ്.സി കോച്ചിംഗ് ക്ലാസുകള്‍ ജൂലായ് മൂന്നിന് പുനരാംരംഭിക്കും. പരിശീലന ക്ലാസുകളില്‍ പ്രവേശനത്തിനായി ഫോണ്‍ : 9544385602,8606554137, 9656219654 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.