കോട്ടയം : എം.ജി സർവകലാശാലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്ന് വൈസ് ചാൻസലർ ഡോ.സാബുതോമസ് പറഞ്ഞു. സ്റ്റാർട്ടപ്പ് പദ്ധതിയിലൂടെയും ട്രാൻസിലേഷൻ സെന്റേഴ്‌സ് പദ്ധതിയിലൂടെയും പുതിയ ആശയങ്ങളെ വ്യവസായങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നത്. കോളേജിലും യൂണിവേഴ്‌സിറ്റിയിലും നടത്തുന്ന കണ്ടുപിടുത്തങങൾ പ്രോഡക്ടുകളാക്കി മാർക്കറ്റിൽ എത്തിക്കുകയെന്നതാണ് ട്രാൻസിലേഷൻ സെന്റേഴ്‌സിന്റെ ലക്ഷ്യമെന്ന് കേരളകൗമുദി എഡ്യൂസെറ്റ് വിദ്യാഭ്യാസ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കിഫ്ബി ഫണ്ടിൽ നിന്ന് അനുവദിച്ച 75 കോടി രൂപ കൊണ്ട് ലോകോത്തര നിലവാരത്തിലുള്ള ലാബോറട്ടറി സമുച്ചയങ്ങളുടെ പണി പൂർത്തി യാക്കി.. സ്‌കൂൾ തലം കഴിഞ്ഞ് വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ വിദ്യാർതഥികളെ വാർത്തെടുക്കുന്നതിനായി രണ്ട് വർഷം മുൻപ് പുതിയ നൂതന കോഴ്‌സുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി പത്തു നൂതന കോഴ്‌സുകൾ ആരംഭിച്ചിട്ടുണ്ട്.

ബ്രെയ്ൻ ഗെയിം പ്രോഗ്രാം മുഖേന കേരളത്തിലെ നിരവധി പ്രൊഫസർമാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നു..കേരളത്തിലേ വിവിധ സർവ്വകലാശാലകളിൽ ലോകത്തിന്റെ വിവിധ കോണുകളിലെ യൂണിവേഴ്‌സിറ്റി പ്രൊഫസർമാരുമായി സംവദിക്കുന്നതിന് ഗരുഡൈ പ്രോഗ്രാം നടക്കുന്നു. പതിനായിരത്തോളം വിദേശ സർവകലാശാല പ്രൊഫസർമാർ വിദ്യാർത്ഥികളുമായും അദ്ധ്യാപകരുമായും ഇതിനകം സംവദിച്ചിട്ടുണ്ട്. സംസ്ഥാന ബഡ്ജറ്റിൽ പ്രധാനമായും ലക്ഷ്യമിടുന്നത് കേരളത്തെ ഒരു നോളഡ്ജ് സൊസൈറ്റിയാക്കി മാറ്റുകയെന്നതാണ്. വരും വർഷങ്ങളിൽ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി ശുദ്ധജലക്ഷാമമാണ്. ഡച്ച് സർക്കാർ സഹായത്തോടെ എം.ജി സർവകലാശാലയുടെ നേതൃത്വത്തിൽ കുറഞ്ഞ ചെലവിൽ ശുദ്ധജലം ലഭ്യക്കുന്ന പദ്ധതി നടപ്പാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.