കോട്ടയം: സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. മണർകാട് മാലം കൊച്ചു പറമ്പിൽ റോയി ചാക്കോ (53), ഭാര്യ സുനിത റോയി (48) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ കഞ്ഞിക്കുഴി പ്ലാന്റേഷൻ കോർപ്പറേഷന് സമീപമാണ് അപകടം. നഗരത്തിലേയ്ക്കു വരുന്നതിനിടെ നിയന്ത്രണം നഷ്ടമായ ബസ് സ്‌കൂട്ടറിൽ തട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കോട്ടയം ട്രാഫിക് പൊലീസ് കേസെടുത്തു.