കോട്ടയം: പിന്നോട്ടെടുത്ത കാർ സൈഡ് പറഞ്ഞു കൊടുത്തയാളെ ഇടിച്ചു. കുമ്മനം പുതുച്ചിറയിൽ മുഹമ്മദ് ബഷീർ (47) നെയാണ് ഇടിച്ചത്. ഇന്നലെ വൈകിട്ട് പുളിമൂട് ജംഗ്ഷനിലായിരുന്നു അപകടം. അബദ്ധത്തിൽ ആക്‌സിലേറ്ററിൽ കാൽ അമർന്നതിനെ തുടർന്ന് അമിത വേഗത്തിൽ കാർ പിന്നിലേക്ക് പായുകയായിരുന്നു. സമീപത്തെ കടയ്ക്കുള്ളിലേയ്ക്ക് ഇടിച്ചു കയറിയ കാറിനും കടയ്ക്കും ഇടയിൽ മുഹമ്മദ് കുടുങ്ങി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് കാറിന് പിന്നിൽ നിന്നും ഇയാളെ പുറത്തെടുത്തത്. തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.