ഏറ്റുമാനൂർ: എസ്.എൻ.ഡി.പി യോഗം ഏറ്റുമാനൂർ 40ാം നമ്പർ ശാഖയിലെ ഡോ: പൽപു സ്മാരക കുടുബയാേഗത്തിന്റെ വാർഷികവും തിരഞ്ഞെടുപ്പും 26ന് ഉച്ചയ്ക്ക് 2.30ന് ബാബു എസ് ജീവനത്തിന്റെ വസതിയിൽ നടക്കും. ശാഖാ പ്രസിഡന്റ് പി.എൻ ശ്രീനിവാസൻ വഞ്ചിപ്പുര അദ്ധ്യക്ഷത വഹിക്കും. കോട്ടയം യൂണിയൻ വനിതാസംഘം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ദിരാ രാജപ്പന് സ്വീകരണം നൽകും. ശാഖാ സെക്രട്ടറി എ.കെ റജികുമാർ അമ്പലത്തനാടിയിൽ , യൂണിയൻ കമ്മറ്റി അംഗം പി.കെ രാധാകൃഷ്ണൻ സ്രാമ്പിക്കൽ, ശാഖാ വൈസ് പ്രസിഡന്റ് എം.എൻ സജി മുരിങ്ങയിൽ, ശാഖാ വനിതാസംഘം പ്രസിഡന്റ് ശോഭാ ഷാജി പാമ്പക്കൽ, കുടുംബയാേഗം കൺവീനർ ബിനിലാ ബാബു, റ്റി.കെ മാധവൻ കുടുംബയാേഗം കൺവീനർ ചന്ദ്രസേനൻ ,സുശീല രാമചന്ദ്രൻ , ബാബു എസ് ജിവനം എന്നിവർ പ്രസംഗിക്കും.